Friday, December 18, 2009

പിന്നേം ഏങ്ങിയേങ്ങി വരുവാ എന്നേ തല്ലുകൊള്ളിക്കാന്‍

പിന്നേം ഏങ്ങിയേങ്ങി വരുവാ എന്നേ തല്ലുകൊള്ളിക്കാന്‍
                        വീരന്‍ മാതൃഭൂമിത്താളുകളിലൂടെ വായകൊണ്ട് വിരേചനം നടത്തുന്നതു ഭുജിക്കാന്‍ വിധിക്കപ്പെട്ടവരാണ് വായനക്കാര്‍. വീരന്റെ പാര്‍ട്ടി എല്‍.ഡി.എഫ്. വിട്ട് യുഡിഎഫില്‍ ചേക്കേറിയ സമയം ന്യായമായും ഒരു ന്യൂസ് വാല്യുവൊക്കെ ഉണ്ടായിരുന്നു. പാമ്പ് മാളത്തില്‍ നിന്നും ഇടയ്ക്കിടെ തല കാണിക്കുന്നതു പോലെ വീരന്റെ തല ഇയ്യിടെയായി കൂടെക്കൂടെ കാണുന്നതു കൊണ്ട് പണ്ടൊരു പന്ത്രണ്ടു വയസ്സുകാരന്‍ പയ്യന്‍ നിഷ്‌കളങ്കമായി ചോദിച്ച ചോദ്യം ആവര്‍ത്തിച്ചു പോയതാണ്.
                       ഒരു കൊല്ലന്റെ ആലയിലെ സഹായിയായിരുന്നു പയ്യന്‍. വെട്ടുകത്തി പഴുപ്പിച്ച് അടിച്ചുകൊണ്ടിരിക്കുകയാണ് കൊല്ലന്‍. പയ്യന്‍ കൊടിലുകൊണ്ട് പിടിച്ചുകൊടുക്കുകയാണ്. അടിവസ്ത്രങ്ങളൊന്നും നിര്‍ബന്ധമില്ലാതിരുന്ന അക്കാലത്ത് കൊല്ലന്റെ കൈലിക്കിടയില്‍ നിന്നും പാമ്പിനെപ്പോലെയെന്തോ ഒന്നു തല കാണിച്ചപ്പോള്‍ പയ്യന്‍ അങ്ങോട്ടു നോക്കി.
 കൊല്ലന്റെ അടി തെറ്റി.
 'എന്താടാ ശ്രദ്ധിച്ചിരിക്കാത്തത്' എന്നു ചോദിച്ചു കൊണ്ട് കൊല്ലന്‍ പയ്യനൊരടി കൊടുത്തു.
 വീണ്ടും പണി തുടങ്ങി.
 പാമ്പു വീണ്ടും പത്തിയുയര്‍ത്തി. പയ്യന്റെ ശ്രദ്ധ മാറി.
 വീണ്ടും അടി കിട്ടി.
 വീണ്ടും പാമ്പ് പത്തിയുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പയ്യന്‍ കൊടിലുകൊണ്ട് പാമ്പിന്റെ തലയ്‌ക്കൊന്നു കൊടുത്തിട്ടു പറഞ്ഞു:
'പിന്നേം ഏങ്ങിയേങ്ങി വരുവാ തല്ലുകൊള്ളിക്കാന്‍. മര്യാദയ്ക്കവിടെങ്ങാനും കെടന്നോണം'
 കൊല്ലന്‍ വേദനയോടെ പിന്നോട്ടു മലച്ചു.

No comments:

Post a Comment