Thursday, December 31, 2009

വീരന്‍ പത്രത്താളുകളില്‍ തലകൊണ്ട് അപ്പിയിടുന്നു

വീരന്‍ പത്രത്താളുകളില്‍ തലകൊണ്ട് അപ്പിയിടുന്നു
മാതൃഭൂമി ദിനപ്പത്രത്തിന്റെ വരിക്കാരനും വായനക്കാരനുമാണ് ഞാന്‍. കുറെക്കാലം മുമ്പ്, ഈ പത്രത്തിന്റെ ഡിഫാക്ടോ ഉടമയായ വീരന്റെ ആ വലിയ 'ചെന്നിത്തല'യും ഉണ്ടക്കണ്ണും സ്ഥാനത്തും അസ്ഥാനത്തും സര്‍വ്വപേജുകളിലും നിരത്തിയടിച്ച് ചില പേനായുന്തികളും എഡിറ്റര്‍മാരും രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ചിരുന്നു. സാധാരണ വായനക്കാരന്‍ മുതല്‍ സുകുമാര്‍ അഴീക്കോടു വരെ ശബ്ദമുയര്‍ത്തിയാണ് ആ തലശല്യം മാറിക്കിട്ടിയത്. അതിന് അഴീക്കോടിന് വലിയ വില കൊടുക്കേണ്ടി വന്നു. വീരന്‍ സുകുമാരനെ മാതൃഭൂമിയില്‍ ബ്ലാക്കൗട്ട് ചെയ്തു. സാനുവിനെ വിട്ട് അഴീക്കോടിന്റെ കാമുകിയില്‍ നിന്നും പഴയ പ്രേമലേഖനങ്ങള്‍ തപ്പിയെടുപ്പിച്ച് നന്ദകുമാറിന് കൊടുത്ത് ക്രൈമില്‍ അച്ചടിപ്പിച്ചു. (ഇതുവായിച്ച മാധവിക്കുട്ടി പറഞ്ഞത് ഇതേലെ ഒന്ന് എനിക്കു തരാന്‍ ആരും ഉണ്ടായില്ലല്ലോ എന്നാണ്.) ഇവരില്‍ മൂത്തചോവന്‍ ആരാണെന്ന് താന്‍ തെളിയിക്കും എന്ന വാശിയോടെയാണ് നൂറായിരം പേര്‍ വ്യാഖ്യാനം എഴുതിയിട്ടുളള രാമായണത്തിനും ഭാഗവതത്തിനും കറവ വറ്റിയ സാനുമാസ്റ്ററെക്കൊണ്ട് ടിപ്പണിയെഴുതിച്ച് ഇടനിലപ്പണിക്ക് പ്രതിഫലം മാതൃഭൂമിയില്‍ നിന്ന് കൊടുക്കാമെന്നുവെച്ചത്. 365 ദിവസവും സാനു സാനു എന്ന് പത്രത്തില്‍ അച്ചടിച്ചാലും നാട്ടുകാര്‍ അംഗീകരിക്കണമെങ്കില്‍ സൃഷ്ടിപരമായി എന്തെങ്കിലും എഴുതണമെന്നുളളത് ആ ചെന്നിത്തലയില്‍ കത്തിയില്ല. നല്ലകൃതികള്‍ ആയ കാലത്ത് എഴുതിയിട്ടുളള മാസ്റ്റരും അത് വകവെച്ചില്ല. നിര്‍ബന്ധം മൂലമാകാം.ഇപ്പോള്‍ അവാര്‍ഡ് കൊടുക്കാനും മറ്റും അഴീക്കോടും വീരനും നിരങ്ങിയടുത്തിരിക്കുന്നതു കൊണ്ടും, വീരന്റെ പാര്‍ട്ടി LDF വിട്ട് UDF ല്‍ ചേക്കേറിയ പരുവം നോക്കി വീരന്‍ പത്രത്താളുകളില്‍ തലകൊണ്ട് അപ്പിയിട്ടു നാറ്റിക്കുന്നതു കൊണ്ടും ഈ പാവം പയ്യന്‍ ചോദിക്കുവാ...... പിന്നേം ഏങ്ങിയേങ്ങി വരുവാന്നോ എന്നെ തല്ലുകൊള്ളിക്കാന്‍!

No comments:

Post a Comment